Connect with us

Editors Pick

ശരീരത്തിലെ കൊഴുപ്പും വിഷാദവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

മാനസിക സമ്മർദ്ദം കൊഴുപ്പു കോശങ്ങളിൽ ലിപോസിസ് പ്രേരിപ്പിക്കുകയും ജി ഡി എഫ് 15 ഹോർമോൺ വർദ്ധിപ്പിക്കുകയും ചെയ്യും.

Published

|

Last Updated

ഭാരം കൂടുമ്പോൾ അല്ലെങ്കിൽ കൊഴുപ്പ് കൂടുമ്പോൾ നമുക്ക് പലര്‍ക്കും തോന്നുന്ന കാര്യമാണ് മനസ്സിന് ആകെ ഒരു ഉത്കണ്ഠയാണെന്ന്. അത് ശരി വയ്ക്കുകയാണ് മാക്മസ്റ്റർ സർവകലാശാലയിലെ ഗവേഷകർ.മെറ്റബോളിസം മാനസികാരോഗ്യവും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ വെളിപ്പെട്ടിരിക്കുന്നത്.

മാനസിക സമ്മർദ്ദം കൊഴുപ്പു കോശങ്ങളിൽ ലിപോസിസ് പ്രേരിപ്പിക്കുകയും ജി ഡി എഫ് 15 ഹോർമോൺ വർദ്ധിപ്പിക്കുകയും ചെയ്യും.ഇങ്ങനെ ജി ഡി എഫ് 15 തലച്ചോറുമായി ആശയവിനിമയം നടത്തുകയും ഇത് നമ്മെ സമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

എലികളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണങ്ങൾ ഉപാപജയ മാറ്റങ്ങളും ഉത്കണ്ഠ പോലുള്ള സ്വഭാവവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് തെളിയിച്ചു.ഈ ബന്ധം മനസ്സിലാക്കുന്നതിലൂടെ ഗവേഷണം ഉത്കണ്ഠ ചികിത്സക്കും പുതിയ വഴികൾ തുറക്കുന്നുണ്ട്.

Latest