Connect with us

Health

വായു മലിനീകരണം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ലോകമെമ്പാടുമുള്ള 90 ശതമാനം പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്.

Published

|

Last Updated

വായു മലിനീകരണം ഒരു വ്യക്തിയുടെ ആരോഗ്യത്തെ പല വിധത്തിലാണ് ബാധിക്കുക. മലിനമായ വായു കുറേസമയം ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ മാത്രമല്ല മറ്റ് അവയവങ്ങളെയും ബാധിക്കും. വായു മലിനീകരണം ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകമെമ്പാടുമുള്ള 90 ശതമാനം പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. വായു മലിനീകരണം കണികാ പദാര്‍ത്ഥങ്ങളുടെയും വാതക ഘടകങ്ങളുടെയും സങ്കീര്‍ണ്ണമായ മിശ്രിതമാണ്. ആഗോള ഹൃദ്രോഗ മരണത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക അപകട ഘടകമാണ് വായു മലിനീകരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളും മറ്റ് ആരോഗ്യ അപകടങ്ങളും നിയന്ത്രിക്കുന്നതിന് പ്രതിരോധ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

വായു മലിനീകരണത്തില്‍ നിന്ന് രക്ഷനേടാന്‍ പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക, വീടുകളില്‍ ഇന്‍ഡോര്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുക എന്നിവയാണ് പ്രധാനമാര്‍ഗങ്ങള്‍. തിരക്കുള്ള സമയങ്ങളില്‍ യാത്രകള്‍ ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഒമേഗ-3, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Latest