Connect with us

Kerala

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

Published

|

Last Updated

കണ്ണൂർ | പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യാവൂർ കൊയിപ്രയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി അലീന (14) ആണ് മരിച്ചത്. സഹോദരനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

പൈസക്കരി ദേവമാതാ ഹയർസെക്കണ്ടറി വിദ്യാർഥിനിയാണ് അലീന. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകൊടുക്കും.

---- facebook comment plugin here -----

Latest