Connect with us

Ongoing News

സ്‌റ്റോ-റൂട്ട് ഷോ; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്

സ്‌കോര്‍: ഇന്ത്യ- ഒന്നാമിന്നിംഗ്‌സ് 416, രണ്ടാമിന്നിംഗ്‌സ് 245. ഇംഗ്ലണ്ട്- ഒന്നാമിന്നിംഗ്‌സ് 284, രണ്ടാമിന്നിംഗ്‌സ് 378/3. ഇതോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയിലാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

Published

|

Last Updated

എഡ്ജ്ബാസ്റ്റണ്‍ | എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടു വച്ച 378 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് നേടിയെടുത്തു. സ്‌കോര്‍: ഇന്ത്യ- ഒന്നാമിന്നിംഗ്‌സ് 416, രണ്ടാമിന്നിംഗ്‌സ് 245. ഇംഗ്ലണ്ട്- ഒന്നാമിന്നിംഗ്‌സ് 284, രണ്ടാമിന്നിംഗ്‌സ് 378/3. ഇതോടെ അഞ്ച് മത്സര പരമ്പര 2-2ന് സമനിലയിലാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

ജോണി ബെയര്‍ സ്‌റ്റോയും ജോ റൂട്ടും പുറത്താകാതെ ശതകം നേടിയതാണ് അഞ്ചാം ദിവസത്തെ ഹൈലൈറ്റ്. 145 പന്തുകള്‍ നേരിട്ട ബെയര്‍‌സ്റ്റോ 114 റണ്‍സ് നേടിയപ്പോള്‍ ജോ റൂട്ട് 173 പന്തില്‍ നിന്ന് 142ല്‍ എത്തി. അവസാന ദിവസം ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ കഴിഞ്ഞില്ലെന്നത് ഇന്ത്യക്ക് വന്‍ ആഘാതമായി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന് നേടിയ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്. 2019ല്‍ ആസ്േ്രതലിയക്കെതിരെ ലീഡ്‌സില്‍ 359 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏതെങ്കിലും ഒരു ടീം നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 1977ല്‍ പെര്‍ത്തില്‍ ആസ്േ്രതലിയ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിനു ശേഷം ഇന്ത്യ തോല്‍ക്കുന്നതും ഇതാദ്യമാണ്.