Kerala
സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്; പാര്‍ട്ടി സെക്രട്ടറിയുടെ കാറിന് കേടുപാട്
ആക്രമണം പുലര്‍ച്ചെ രണ്ടോടെ. പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.
തിരുവനന്തപുരം | സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് കല്ലെറിഞ്ഞത്. പുലര്‍ച്ചെ രണ്ടോടെയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാട് സംഭവിച്ചു.
ആക്രമണത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്നും വഞ്ചിയൂരില്‍ ഇന്നലെ നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയെന്ന് സംശയിക്കുന്നതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.







