Connect with us

Kerala

മണിപ്പൂര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാകണം; മൂന്നാം മോദി സര്‍ക്കാരിന് ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ

'രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്നാണ് വിശ്വാസം.'

Published

|

Last Updated

തിരുവനന്തപുരം | നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തിലെത്തിയ എന്‍ ഡി എ സര്‍ക്കാരിന് അഭിനന്ദനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും സംരക്ഷിക്കാനും രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനും സര്‍ക്കാരിന് സാധിക്കട്ടേയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ആശംസിച്ചു.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും ഒരു ഭരണാധികാരിക്ക് കഴിയേണ്ടതുണ്ട്. രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്നാണ് വിശ്വാസം. മണിപ്പൂരില്‍ നടന്നതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.

സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെ കേന്ദ്ര മന്ത്രിസഭയിലെടുത്തത് നരേന്ദ്ര മോദി സര്‍ക്കാരിന് കേരളത്തോടുള്ള കരുതലായാണ് കാണുന്നത്. കാര്‍ഷിക ക്ഷേമം ലക്ഷ്യം വച്ചുള്ളതാണ് മോദി സര്‍ക്കാരിന്റെ ആദ്യ ഉത്തരവ് എന്നത് രാജ്യത്തെ ഭൂരിഭാഗം വരുന്ന കര്‍ഷക ജനതയ്ക്കുള്ള അംഗീകാരമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ പുറത്തുവിട്ട സന്ദേശത്തില്‍ പറഞ്ഞു.

Latest