Kerala
ആവിക്കല്‍; പ്രതിഷേധക്കാര്‍ക്കെതിരെ കേസ്, ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് എം കെ രാഘവന്‍ എം പി
75ല്‍ അധികം സമരക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ജനസഭ വിളിച്ചുചേര്‍ത്ത തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയെ സമരക്കാര്‍ തടഞ്ഞിരുന്നു.

കോഴിക്കോട് | കോഴിക്കോട് ആവിക്കലില്‍ ജനസഭക്കിടെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 75ല്‍ അധികം സമരക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ജനസഭ വിളിച്ചുചേര്‍ത്ത തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയെ സമരക്കാര്‍ തടഞ്ഞിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയാണ് സമരം നടക്കുന്നത്.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു.
---- facebook comment plugin here -----