Connect with us

SUPREME COURT

ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ

ജനവാസ കേന്ദ്രങ്ങളില്‍നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | ജനവാസ കേന്ദ്രങ്ങളില്‍നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ. സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്.

ജനവാസ കേന്ദ്രങ്ങളില്‍നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്‌ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും പാലിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈകോടതിയെ സമീപിച്ചു. 50 മീറ്റര്‍ അകലം മതിയെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

---- facebook comment plugin here -----