Malappuram
എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവ്: സര്‍ഗപ്രതിഭയായി മഅ്ദിന്‍ ദഅ്‌വാ വിദ്യാര്‍ഥി
ലിറ്റററി ക്രിറ്റിസിസം, അബ്സ്ട്രാക്ട് റൈറ്റിംഗ്, തെമാറ്റിക് പ്രസന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ 28 പോയിന്റ് കരസ്ഥമാക്കിയാണ് നേട്ടം കൈവരിച്ചത്.
മലപ്പുറം | എസ് എസ് എഫ് ദേശീയ സാഹിത്യോത്സവില്‍ സര്‍ഗപ്രതിഭയായി മഅ്ദിന്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി മുഹമ്മദ് അസ്ഹദ്. ക്യാമ്പസ് കാറ്റഗറിയില്‍ മത്സരിച്ച അസ്ഹദ് ലിറ്റററി ക്രിറ്റിസിസം, അബ്സ്ട്രാക്ട് റൈറ്റിംഗ്, തെമാറ്റിക് പ്രസന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ 28 പോയിന്റ് കരസ്ഥമാക്കിയാണ് നേട്ടം കൈവരിച്ചത്.
കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പരേതനായ അബ്ദുല്ല-അസ്മ ദമ്പതികളുടെ മകനാണ്.
അസ്ഹദിനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.
ദേശീയ സാഹിത്യോത്സവം കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ സമാപിച്ചു.
---- facebook comment plugin here -----




