Connect with us

Malappuram

മുപ്പത്തിമൂന്നാമത് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ്; തീമാറ്റിക് ഡയലോഗ് സെഷനിൽ പ്രതിക് സിൻഹ മുഖ്യാതിഥിയാകും

സാഹിത്യോത്സവിൻ്റെ ഭാഗമായി കഥാബുക്ക് സാഹിത്യ ക്യാമ്പിന് ഇന്ന് തുടക്കമാകും.

Published

|

Last Updated

മുപ്പത്തി മൂന്നാം പതിപ്പ് എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവ് സ്വാഗതസംഘം വൈസ് ചെയർമാൻ കെകെഎസ് തങ്ങൾ പതാക ഉയർത്തുന്നു.

പെരിന്തൽമണ്ണ|മുപ്പത്തിമൂന്നാമത് എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന് പെരിന്തൽമണ്ണയിൽ പ്രൗഢ തുടക്കം. സാഹിത്യോത്സവിൽ ഇന്ന് വൈകീട്ട് നടക്കുന്ന തീമാറ്റിക് ഡയലോഗ് സെഷനിൽ ആൾട്ട് ന്യൂസ്‌ സഹസ്ഥാപകനും എഡിറ്ററുമായ പ്രതിക് സിൻഹ മുഖ്യാതിഥിയാകും. നജീബ് കാന്തപുരം എംഎൽഎ, രിസാല എഡിറ്റർ സി ആർ കുഞ്ഞുമുഹമ്മദ്, മുൻ എംഎൽഎ വി ശശികുമാർ എന്നിവർ സംസാരിക്കും.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ പി ജമാൽ കരുളായി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി അസീസ് ഹാജി പുളിക്കൽ, എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി സൈതലവി ഹിഷാമി തുടങ്ങിയവർ സംബന്ധിക്കും.
കഥാ ബുക്കിന് ഇന്ന് തുടക്കമാകും
എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി കഥാബുക്ക് സാഹിത്യ ക്യാമ്പിന് ഇന്ന് തുടക്കമാകും. ആറ് സെഷനുകളിലായി എട്ട് ഫാക്വൽറ്റികൾ അതിഥികളാവും. എ. ഐ കാലത്തെ മനുഷ്യാവശ്യങ്ങളെ ചർച്ച ചെയ്യുന്ന ആദ്യ സെഷനിൽ ഇസ്താംബൂൾ ഇബ്നു ഖൽദൂൻ യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി ത്വാഹിർ എ പയ്യനടം അതിഥിയാവും.
ടെക്‌നോക്രസി കാലത്തെ ധൈഷണിക വിചാരങ്ങൾ രണ്ടാം സെഷനിൻ്റെ ഭാഗമാവും. കഥാകാരൻ രാം മോഹൻ പാലിയത്തിനൊപ്പം ദ ക്യൂ ജേർണൽ എഡിറ്റർ അഫ്സൽ പാലത്തറഗേറ്റ് നേതൃത്വം നൽകും. ആതുര രംഗത്തെ ചൂഷണവും വികസനവും മൂന്നാ സെഷനിൽ ഡോ. അബൂബക്കർ സംസാരിക്കും. വാക്കിൻ്റെ തെരഞ്ഞെടുപ്പുകളുടെ കൃത്യതകൾ നാലാമത്തെ സെഷനിൽ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അവതരിപ്പിക്കും. വ്യാജ രാഷ്ട്രീയത്തിൻ്റെ എടുപ്പു രീതികൾ അഞ്ചാമത്തെ സെഷനിൽ ചർച്ചയാവും. ദ കോമ്പസ് ജേർണൽ എഡിറ്റർ ഡോ. എൻ എസ് അബ്‌ദുൽ ഹമീദ് നേതൃത്വം നൽകും. പാട്ടിലെ വിശുദ്ധിയും വിപണിയും അവസാന സെഷനിലെ ചർച്ചയാവും.മാപ്പിളപ്പാട്ട് ഗവേഷകരായ ഫൈസൽ എളേറ്റിൽ റശീദ് മോങ്ങം നേതൃത്വം നൽകും.
രണ്ട് ദിവസത്തെ വിവിധ സെഷനുകളിലായി മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിഥികളാകും. https://kadhabook.ssfmalappurameast.in/register പോർട്ടൽ വഴി കഥ ബുക്കിൽ രജിസ്ട്രേഷൻ ചെയ്യാം. ഭക്ഷണം, താമസ സൗകര്യം ഉൾപ്പടെ 150 രൂപയാണ് ഫീസ്.

മുപ്പത്തിമൂന്നാം പതിപ്പ് എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ലുമിനൻസ് കോൺഫ്രൻസ് സമസ്ത കേന്ദ്ര മുശാവറ അംഗം കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം നിർവഹിക്കുന്നു.

 

മനഴി ബസ്റ്റാൻ്റ് പരിസരത്തുനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായ സാഹിത്യോത്സവ് ഞായറാഴ്ചയോടെ സമാപിക്കും. സ്വാഗതസംഘം വൈസ് ചെയർമാൻ കെകെഎസ് തങ്ങൾ പതാക ഉയർത്തി. ഇന്നലെ വൈകീട്ട് നടന്ന ലുമിനൻസ് കോൺഫറൻസ് സമസ്‌ത കേന്ദ്ര മുശാവറ അംഗം കെപി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. നൂറു വർഷത്തെ ചരിത്രത്തിൽ സമസ്ത അതിന്റെ ആദർശത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും, തുടക്കകാലത്തെ അതേ ആദർശവിശുദ്ധിയോടെയാണ് ഇന്നും നിലകൊള്ളുന്നതെന്നും കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം കൂട്ടിച്ചേർത്തു.
എസ്എസ്എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നിർവഹിച്ചു. വി എം ഉസ്താദ് വേങ്ങൂർ, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, കെകെഎസ് തങ്ങൾ, മാനു സഖാഫി പുത്തനങ്ങാടി, ഖാസിം മന്നാനി, ഉമർ സഖാഫി അൽ കാമിലി മേലാറ്റൂർ, ഖാരിഅ് ഹനീഫ് സഖാഫി, ഷാഫി മാസ്റ്റർ വേങ്ങാട്, കെഎംഎസ് തങ്ങൾ, പിടി അലി മുസ്ലിയാർ, ഹംസ സഖാഫി എലംകുളും, അബൂബക്കർ ബാഖവി ആനമങ്ങാട്, അബൂബക്കർ മുസ്ലിയാർ കളത്തിൽകുണ്ട്, അഷ്റഫ് സഖാഫി അൽ കാമിലി പൂപ്പലം, മുഷ്താഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights:
Alt News co-founder Pratik Sinha will be the chief guest at the SSF Malappuram East District Sahithyotsav thematic dialogue. The literary event and Kadhabook camp kicked off with a cultural procession in Perinthalmanna. Prominent socio-cultural figures will lead various academic sessions during the two-day event.

Latest