Connect with us

Kannur

ചേച്ചിയാകാൻ കാത്തിരുന്ന ശ്രീപാർവതിക്ക് എല്ലാവരെയും നഷ്ടമായി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

ആകാംശയുടെ മാസങ്ങൾക്ക് ദുരന്തപര്യവസാനം

Published

|

Last Updated

കണ്ണൂർ | കുഞ്ഞനിയനോ അനിയത്തിക്കോ ആയുള്ള കാത്തിരിപ്പിലായിരുന്നു ശ്രീപാർവതി. അമ്മ ഗർഭിണിയായത് മുതിൽ ഓരോ മാസവും തള്ളിനീക്കി കാത്തിരിക്കുകായിരുന്നു, താൻ ഒരു ചേച്ചിയാകുന്ന നാളും കാത്ത്.

അമ്മ വേദന വന്ന് ആശുപത്രിയിലേക്ക് പുറപ്പെടുമ്പോഴും മനസ്സ് നിറയെ ആഹ്ലാദമായിരുന്നു. കുഞ്ഞു വാവയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു മനസ്സ് നിറയെ. പല കണക്കുകളും കൂട്ടിയായിരുന്നു ശ്രീപാർവതിയുടെ യാത്രയും. എങ്ങനെയായിരിക്കും തനിക്ക് കിട്ടാൻ പോകുന്ന വാവ. അനിയനോ അനിയത്തിയോ തുടങ്ങി നിരവധി കാര്യങ്ങൾ. എന്നാൽ, എല്ലാം അട്ടിമറിഞ്ഞത് നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു. ആ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ഏഴ് വയസ്സുകാരിയായ ശ്രീപാർവതി.

കൺമുന്നിൽ മാതാവും പിതാവും വെന്തുമരിച്ചതിൻ്റെ ആഘാതത്തിലാണ് ശ്രീപാർവതി. പിതാവ് ഓടിച്ച കാറിൽ പിൻസീറ്റിലായിരുന്നു ശ്രീപാർവതിയുണ്ടായിരുന്നത്. കാറിന് തീപ്പിടിച്ചപ്പോൾ പിറക് സീറ്റിലുണ്ടായിരുന്ന ശ്രീപാർവതിയും മറ്റ് മൂന്ന് പേരും ഉടൻ പുറത്തിറങ്ങിയെങ്കിലും മുൻ സീറ്റുലുണ്ടായിരുന്ന മാതാവിനും പിതാവിനും ഡോർ തുറക്കാൻ പറ്റിയില്ല.

തുടർന്ന്, കാറിൽ നിന്ന് തീ ആളിപടർന്ന് അവർ വെന്തുമരിക്കുകയായിരുന്നു. ശ്രീപാർവതി നോക്കി നിൽക്കെയാണ് ഇരുവരും ദുരന്തത്തിന് ഇരയായത്.

പിൻസീറ്റിലുണ്ടായിരുന്നവർക്ക് പരിക്കൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സമയമൊക്കെ ശ്രീപാർവതി പൊട്ടിക്കരയുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ നാട്ടുകാർക്കും നേതാക്കൾക്കും ജനപ്രതിനിധികൾക്കും ആശ്വസിപ്പിക്കാനാവാതെ ശ്രീപാർവതി നൊമ്പരമായി മാറുകയായിരുന്നു.  ഉച്ചക്ക് ഒന്നോടെയാണ് ശ്രീപാർവതിയെയും മറ്റ് മൂന്ന് പേരെയും  ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയത്.

അപകടം നടന്നത് മുതൽ ആശുപത്രിയിലുണ്ടായിരുന്ന സമയമത്രയും ദുരന്തത്തിൻ്റെ ഞെട്ടലിൽ തന്നെയായിരുന്നു  ശ്രീപാർവതി. ആർക്കും അവളുടെ സങ്കടം കണ്ടു നിൽക്കാനായില്ല. ആശ്വസിപ്പിക്കാനായെത്തിയവരൊക്കെ കരഞ്ഞ് മടങ്ങേണ്ടി വന്നു.

---- facebook comment plugin here -----