Connect with us

National

കൊവിഡ് വ്യാപനം; അടിയന്തര യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മുന്നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗത്തിന് തീരുമാനിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മുന്നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 31ന് ശേഷം ആദ്യമായാണ് ഇത്രയധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 13.89 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വിദഗ്ധരും പങ്കെടുക്കുന്ന യോഗം നടക്കും.

നിലവില്‍ 300 പുതിയ കൊവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,09,361 ആയി.

 

 

 

Latest