Connect with us

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ സോണിയാഗാന്ധികൈവിടുകയാണോ? സോണിയാ ഗാന്ധി കൈ വിട്ട സാഹചര്യത്തില്‍ അദ്ദേഹം രാഷ്ട്രീയ വനവാസം തിരഞ്ഞെടുക്കുമോ? കോണ്‍ഗ്രസ് രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഇതാണ്.

ഉമ്മന്‍ചാണ്ടിയെ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കി കൈയ്യൊഴിയാനുള്ള കരുനീക്കങ്ങള്‍ ശക്തമായിരുന്നു.
ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ കാണാന്‍ ഡല്‍ഹിക്കു തിരിക്കും മുമ്പെ, അദ്ദേഹത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി സുധാകര പക്ഷ നേതാക്കള്‍ സോണിയാ ഗാന്ധിക്കു നിരവധി പരാതികള്‍ അയച്ചിരുന്നു.

പാര്‍ട്ടി പുനസ്സംഘടന നിര്‍ത്തിവെക്കാനുള്ള അഭ്യര്‍ഥന സോണിയാ ഗാന്ധി തള്ളിയതോടെ ഉമ്മന്‍ചാണ്ടിയെന്ന വലിയ നേതാവിന്റെ പടിയിറക്കത്തിന്റെ തുടക്കമാണ് എന്നാണ് ഔദ്യോഗിക പക്ഷ നേതാക്കള്‍ പറയുന്നത്.

മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നിലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ച് പരാതിയില്‍ മറ്റൊരു കാര്യം. അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടുണ്ട്. തീരുമാനമെടുക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ കൂടി അറിയണം എന്നതാണ് നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തില്‍ സംതൃപ്തനായി വേണമെങ്കില്‍ പുതിയ നേതൃത്വത്തിനു വഴങ്ങി ഉമ്മന്‍ചാണ്ടിക്കു മുന്നോട്ടു പോകാമെന്നാണു ചുരുക്കം.

Latest