Connect with us

Kerala

യു ഡി എഫിലെ ചിലര് പിണറായിസം മാറ്റിവച്ചു: പി വി അന്‍വര്‍

താന്‍ അധിക പ്രസംഗം അവസാനിപ്പിക്കില്ല

Published

|

Last Updated

നിലമ്പൂര്‍ | യു ഡി എഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും പി വി അന്‍വര്‍. പിണറായിസത്തിനെതിരെ പോരാട്ടം നടത്തിയ പുറത്തുവന്ന എന്നെ സ്വീകരിച്ചു കൂടെ നിര്‍ത്തേണ്ട യു ഡി എഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിനു തയ്യാറായില്ല. അവര്‍ പിണറായിസം മാറ്റിവച്ച് അന്‍വറിനെ മാറ്റി നിര്‍ത്തണമെന്ന നിലപാടുമായി മുന്നോട്ടു പോകുന്നു.

ഞാന്‍ ഇറങ്ങിവന്നത് സധാരണ ജനങ്ങളെ കണ്ടാണ്. ആ മനുഷ്യരിലാണ് പ്രതീക്ഷ. അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പിണറായിസത്തിനെതിരെ ഉയര്‍ത്തിയ പോരാട്ടത്തില്‍ നിന്നുപിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അധിക പ്രസംഗം തുടരും എന്നതാണ് ചിലരെ അലട്ടുന്നത്. അധിക പ്രസംഗം തുടരുക തന്നെ ചെയ്യും.

ഞാന്‍ കമ്യൂണിസം ഉള്‍ക്കൊണ്ടല്ല എല്‍ ഡി എഫുമായി സഹകരിച്ചത്. സോഷ്യലിസമാണ് എന്നെ അങ്ങോട്ട് ആകര്‍ഷിച്ചത്. തൊഴിലാളികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയായിരുന്നു. മതേതരത്വം അവരുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ അവരുടെ നയംമാറ്റം അംഗീകരിക്കാന്‍ കഴിയാതെയാണ് പുറത്തുവന്നത്.

Latest