medicine crisis
മരുന്ന് ക്ഷാമത്തിന് പരിഹാരം; കുവൈത്തിൽ അവശ്യ മരുന്നുകൾ എത്തി
രാജ്യത്തെ മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള താത്പര്യം മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈത്ത് സിറ്റി | രാജ്യത്ത് അവശ്യമരുന്നുകൾ അടങ്ങിയ ചരക്ക് എത്തിയിട്ടുണ്ടെന്നും അവ അടിയന്തരമായി സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള താത്പര്യം മന്ത്രാലയം സ്ഥിരീകരിച്ചു.
മരുന്നുകളുടെ സ്റ്റോക്ക് വർധിപ്പിക്കുന്നതിന് അടിയന്തരവും സുപ്രധാനവുമായ നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. പുതിയ വിതരണ കരാറുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു.
ഇബ്രാഹിം വെണ്ണിയോട്







