Connect with us

From the print

കുതിച്ചുയര്‍ന്ന് നിഫ്റ്റി; 9,996 ലെവലില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 528 പോയിന്റ് നേട്ടത്തില്‍ 67,127 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

Published

|

Last Updated

മുംബൈ | നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ആഴ്ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വ്യാപാരത്തിനിടെ ഇത് 20,008 ലെവലിലേക്ക് വരെ ഉയര്‍ന്നു. ഇതിന് ശേഷം 9,996ല്‍ ക്ലോസ്സ് ചെയ്തു. നേരത്തേ ജൂലൈ 20ന് നിഫ്റ്റി 19,991 എന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. അതേസമയം, സെന്‍സെക്‌സ് 528 പോയിന്റ് നേട്ടത്തില്‍ 67,127 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 30 ഓഹരികളില്‍ 28 എണ്ണത്തില്‍ വര്‍ധനയും രണ്ട് എണ്ണത്തിന്റെ ഇടിവും രേഖപ്പെടുത്തി.

വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധനവിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡുമായി നിഫ്റ്റി സൂചിക കുതിച്ചത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ 7.8 ശതമാനത്തിന്റ വളര്‍ച്ചയാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു. റിപോര്‍ട്ടിനെ തുടര്‍ന്ന് വിദേശ നിക്ഷേപം വിപണിയിലേക്കൊഴുകിയതും ജി20 യോഗത്തിലെ സുപ്രധാന തീരുമാനങ്ങളും സൂചികകളെ ശക്തിപ്പെടുത്തിയെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.

ജി20 ഉച്ചകോടിയും ഡല്‍ഹി പ്രഖ്യാപനവും വിപണിയെ ശക്തിപ്പെടുത്തിയെന്ന് ജിയോജിത് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി 2476.85 വരെ മുന്നേറി.

എച്ച് ഡി എഫ് സി ബേങ്ക്, ആക്സിസ് ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്, അദാനി പോര്‍ട്സ്, ഐ ടി സി, ടി സി എസ്, എസ് ബി ഐ എന്നീ ഓഹരികളെല്ലാം നേട്ടത്തില്‍ വ്യാപാരം നടത്തി. ടാറ്റ മോട്ടോര്‍സ്, എന്‍ ടി പി സി, എച്ച് സി എല്‍ ടെക്, വിപ്രോ എന്നീ ഓഹരികള്‍ സെന്‍സെക്സില്‍ നേട്ടമുണ്ടാക്കി.