Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

ഗ്രാമിന് ഇന്നലത്തെ വിലയില്‍ നിന്ന് 20 രൂപയാണ് വര്‍ധിച്ചത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയില്‍ നിന്ന് 20 രൂപയാണ് വര്‍ധിച്ചത്. പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 1 പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,14,080 രൂപയിലെത്തി.

ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തു വിട്ട കണക്കുകളിലാണിത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റനില്ല. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

 

---- facebook comment plugin here -----

Latest