Connect with us

International

സുഖമായി ഉറങ്ങി; രാജിവെച്ചതിൽ ഖേദമില്ലെന്ന് ജസീന്ത ആർഡേൺ

ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയാകും

Published

|

Last Updated

വെല്ലിംഗ്ടൺ | രാജിവെച്ചിറങ്ങേണ്ടി വന്നതിൽ തെല്ലും പശ്ചാത്താപമില്ലെന്നും കുറേ കാലത്തിനു ശേഷം തനിക്കൊന്ന് കിടന്നുറങ്ങാൻ സാധിച്ചുവെന്നും ന്യൂസിലാൻഡ് മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൺ. സ്ഥാനം ഒഴിഞ്ഞതിന് ശേഷം നേപ്പിയർ വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർഡേൺ.

നേതൃപദവിയിലേക്ക് ഉയരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അവരുടെ രീതിയിൽ ഭരണം നടത്താൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് തൻ്റെ ഇത്രയും കാലത്തെ പ്രവർത്തനമെന്നും അത്തരക്കാർക്ക് താൻ ഊർജം പകരുമെന്നും ജസീന്ത വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും അതിനാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നുമായിരുന്നു രാജി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം അവർ പറഞ്ഞത്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ജസീന്ത രാജി പ്രഖ്യാപനം നടത്തിയത്. ഒരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജം ഇല്ലെന്ന് വ്യക്തമാക്കിയാണ് കാലാവധി തീരാൻ പത്ത് മാസം ശേഷിക്കെ ജസീന്ത പടിയിറങ്ങിയത്.

അതിനിടെ, എം പിയും ലേബർ പാർട്ടി നേതാവുമായ ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 44കാരനായ ഹിപ്കിൻസ് നിലവിൽ പോലീസ്, വിദ്യാഭ്യാസ, പബ്ലിക് സർവീസ് മന്ത്രിയാണ്.