Connect with us

ബംഗുളൂരു | ആഘോഷങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഒരു കുറവുമില്ല നമ്മുടെ രാജ്യത്ത്. പല നാട്ടിലും പല രീതിയിലാണ് ആഘോഷങ്ങള്‍. വിശ്വാസങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അനുസരിച്ച് അതില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അത്തരത്തില്‍ ഒരു ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കര്‍ണാടക തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ഗോമാതപുരത്തെ ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിളക്കുകള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ദീപാവലി ആഘോഷിക്കുമ്പോള്‍ ഇവിടെ ആഘോഷം ചാണകം കൊണ്ടാണ്. പരസ്പരം ചാണകം വാരിയെറിഞ്ഞും ചാണകത്തില്‍ കുളി ച്ചും അവര്‍ ആഘോഷത്തില്‍ ആറാടുന്നു. എല്ലാവരും വലിയ സന്തോഷത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. എത്രത്തോളം ചാണകം ദേഹത്ത് തേക്കാനാകുമോ അത്രത്തോളം തേക്കാന്‍ ശ്രമിക്കുന്നുണ്ട് പലരും…

ഗോരെഹബ്ബ എന്നാണ് ഈ പ്രാദേശിക ആചാരത്തിന്റെ പേര്. സ്പെയിനിലെ ലാ ടെമാറ്റിന ആഘോഷത്തിന്റെ മാതൃകയിലുള്ള ഇന്ത്യന്‍ ആഘോഷമാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

തക്കാളി വിളവെടുപ്പ് കാലത്ത് ജനങ്ങളെല്ലാം ഒത്തുകൂടി പരസ്പരം ക്കാളി ഏറ് നടത്തുന്നതാണ് ലാ ടെമാറ്റിന ആഘോഷം. ഇവിടെ തക്കാളിക്ക് പകരം ചാണകമാണെന്ന വ്യത്യാസം മാത്രം.

ഗ്രാമത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ചാണകങ്ങള്‍ ശേഖരിക്കുന്നതാണ് ആഘോഷത്തിന്റെ ആദ്യ പടി. പിന്നീട് ഇവ തുറസ്സായ സ്ഥലത്ത് കൂട്ടിയിടും. ദീപാവലി ദിവസം പുരുഷന്മാരും ആണ്‍കുട്ടികളും ഒത്തുകൂടി ചാണകമെറിഞ്ഞ് ആഘോഷത്തിമര്‍പ്പിലാറാടും. ചാണകത്തില്‍ അസ്സലായി ഒരു കുളി കൂടി കഴിഞ്ഞാണ് മടക്കം.

ഗോരഹബ്ബയില്‍ പങ്കെടുക്കാന്‍ അയല്‍ ജില്ലകളില്‍ നിന്ന് വരെ നിരവധി പേര്‍ ഗോമാതാപുരത്ത് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

---- facebook comment plugin here -----

Latest