National
യു പിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബമാണ് ദുരന്തത്തിനിരയായത്.
ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇലക്ട്രോണിക്‌സ്-ഫര്‍ണിച്ചര്‍ കടക്ക് തീപ്പിടിച്ചു. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബമാണ് ദുരന്തത്തിനിരയായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നും കട മാത്രമല്ല ഒന്നാം നിലയിലെ ഉടമകളുടെ വീടും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
---- facebook comment plugin here -----




