Connect with us

National

കൊടൈക്കനാലില്‍ കഞ്ചാവു കൃഷി നടത്തിയ ആറ് മലയാളികള്‍ പിടിയില്‍

കൊടൈക്കനാല്‍ പോലീസ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്

Published

|

Last Updated

പഴനി | തമിഴ്നാട്ടിൽ കഞ്ചാവ് കൃഷി നടത്തുകയും ലഹരി കൂണ്‍, കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയും ചെയ്ത ആറ് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡാമിനിക് പീറ്റര്‍, ആന്‍സ് ജോഷി, അനില്‍ ഫെര്‍ണാണ്ടസ്, അനീഷ്ഖാന്‍, ജെയിസന്‍, ജാന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊടൈക്കനാല്‍ മണ്ണവനൂര്‍ ഭാഗത്താണ് പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത് .

കൊടൈക്കനാല്‍ പോലീസ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്.  പ്രതികള്‍ വില്‍പനയ്ക്കായി കരുതിയ കഞ്ചാവ് , ലഹരി കൂണ്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കൊടൈക്കനാല്‍ ഡി എസ് പി. മധുമതി, ഇന്‍സ്പെക്ടര്‍ ദിനകരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണ്ണവനൂര്‍ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.

Latest