Connect with us

National

ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു ; ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ആരോപണം

20 കുട്ടികള്‍ക്ക് പരുക്കേറ്റു

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. 20 കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. സ്‌കൂള്‍ ബസ് മരത്തിലിടിച്ച ശേഷം മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് കരുതുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മഹേന്ദ്രഗഡ് എസ്പി അര്‍ഷ് വര്‍മ പറഞ്ഞു. ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിച്ചതായും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest