Connect with us

Kerala

നിയമവിരുദ്ധമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

ആക്രിക്കടയിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് രേഖകളും പോലീസ് പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്

Published

|

Last Updated

കൊച്ചി  | രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് സ്വദേശികളെ ഏരൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച എരൂര്‍ കുറ്റിപ്പാടം റോഡിലെ ഒരു ആക്രിക്കടയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ആക്രിക്കടയിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് രേഖകളും പോലീസ് പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് കണ്ടെത്തിയത്. രാകിവ് ഷാബ, മുഹമ്മദ് സോഹല്‍ ഫറാസ്, താരേഖ്, സോഗിര്‍, മൈധി ഹാസിദ, മുഹമ്മദ് അഗിന്‍ എന്നിവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചിയില്‍ ജോലി ചെയ്തുവരികയാണെന്നും പ്രതികള്‍ സമ്മതിച്ചു.ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ വെച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇവരെ വിശദമായി ചോദ്യം ചെയ്തു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഇമിഗ്രേഷന്‍ – ഫോറിനേഴ്സ് ആക്റ്റിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌

Content Highlights: Six Bangladeshi nationals were arrested from a scrap shop in Eroor, Kochi, for staying illegally in India. The police conducted a raid based on intelligence reports and found that their identification documents were completely fake. Central and state intelligence agencies interrogated the suspects under the Foreigners Act.

---- facebook comment plugin here -----

Latest