National
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന; കണ്ടെടുത്തത് 5.05 കോടിയുടെ സ്വത്തുക്കള്‍
പരിശോധനയില്‍ സിദ്ദിപ്പേട്ടിലെ 2.17 ഏക്കര്‍ കൃഷിഭൂമി, ഹൈദരാബാദിലെ മൂന്ന് ഫ്‌ലാറ്റുകള്‍, രണ്ട് പ്ലോട്ടുകള്‍, ഒരു ഫോക്‌സ്വാഗണ്‍ കാര്‍, ഒരു ഹ്യുണ്ടായ് ക്രെറ്റ കാര്‍, 1.2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്ര ആഭരണങ്ങള്‍, 12 ലക്ഷം രൂപ , 38 ലക്ഷം രൂപയുടെ ബേങ്ക് നിക്ഷേപങ്ങള്‍ എന്നിവ കണ്ടെടുത്തു.
ഹൈദരാബാദ് | മുപ്പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ തഹസില്‍ദാരും ജോയിന്റ് സബ് രജിസ്ട്രാറുമായ ഉദ്യോഗസ്ഥ തുമ്മക്കൊമ്മ സുചരിതരക്ക് കുരുക്ക് മുറുകുന്നു. ഇവര്‍ക്കും കൂട്ടാളികള്‍ക്കും എതിരെ നടത്തിയ റെയ്ഡില്‍ 5.05 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി.സുചരിത നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.അന്വേഷണത്തിന്റെ ഭാഗമായി സുചരിതയുടെ വീട്ടിലും ബന്ധുക്കള്‍, ബെനാമികള്‍, കൂട്ടാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ സിദ്ദിപ്പേട്ടിലെ 2.17 ഏക്കര്‍ കൃഷിഭൂമി, ഹൈദരാബാദിലെ മൂന്ന് ഫ്‌ലാറ്റുകള്‍, രണ്ട് പ്ലോട്ടുകള്‍, ഒരു ഫോക്‌സ്വാഗണ്‍ കാര്‍, ഒരു ഹ്യുണ്ടായ് ക്രെറ്റ കാര്‍, 1.2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ-വജ്ര ആഭരണങ്ങള്‍, 12 ലക്ഷം രൂപ , 38 ലക്ഷം രൂപയുടെ ബേങ്ക് നിക്ഷേപങ്ങള്‍ എന്നിവ കണ്ടെടുത്തു. കണ്ടെത്തിയ ആകെ സ്വത്തുക്കളുടെ മൂല്യം 5.05 കോടി രൂപയാണെങ്കിലും, ഇവയുടെ വിപണി മൂല്യം ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കാം.
മറ്റുള്ളവരുടെ പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പുതിയ കേസ് കൂടി വന്നതോടെ സുചരിതയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ കടുത്തിരിക്കുകയാണ്.സസ്‌പെന്‍ഷനിലായ ഈ റവന്യൂ ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള മുന്‍പത്തെ കൈക്കൂലി കേസും, ഇപ്പോഴത്തെ അനധികൃത സ്വത്ത് സമ്പാദന കേസും ഒരേസമയം എസിബി അന്വേഷിച്ചുവരികയാണ്.
Content Highlights: Suspended Shamirpet tahsildar Thummakomma Sucharita was booked by the Telangana ACB for possessing disproportionate assets worth over five crore rupees. The officer was already in judicial custody regarding a thirty lakh bribery case. Officials seized agricultural land, flats, luxury cars, gold, and cash during searches.




