Connect with us

Kerala

'ദുരൂഹമായ ചോദ്യങ്ങള്‍ ഒഴിവാക്കണം; സെന്‍സസില്‍ എന്‍ പി ആര്‍ ഒളിച്ചു കടത്താന്‍ ശ്രമം'

മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ ചോദ്യങ്ങള്‍ സെന്‍സസില്‍ ഉള്‍പ്പെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്

Published

|

Last Updated

കണ്ണൂര്‍  | ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള അജണ്ടകളാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സസിലൂടെ ഒളിച്ചുകടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം അത്യന്തം അപലപനീയമാണ്. സെന്‍സസ് ചോദ്യാവലിയില്‍ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.സെന്‍സസും എന്‍പിആറും രണ്ടാണെങ്കിലും, സെന്‍സസിനൊപ്പം എന്‍പിആര്‍ കൂടി ഉള്‍പ്പെടുത്താനാണ് കേന്ദ്രശ്രമം. എന്‍പിആറിലെ വിവരങ്ങള്‍ അരിച്ചെടുത്താണ് എന്‍ആര്‍സി ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എന്‍പിആര്‍ എന്നത് എന്‍ആര്‍സിയുടെ ആദ്യപടിയാണെന്നും 2018-19 ലെ ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ ചോദ്യങ്ങള്‍ സെന്‍സസില്‍ ഉള്‍പ്പെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ദുരൂഹമായ ചോദ്യങ്ങള്‍ സെന്‍സസില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഈ അപകടകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹം മുന്നോട്ടുവരണം

ഇത്തരമൊരു ആശങ്ക ഉയര്‍ന്നുവന്നിട്ടും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണ്. എന്‍പിആര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കൈകള്‍ ഒട്ടും ശുദ്ധമല്ല എന്നതു തന്നെയാണ് ഇതിന്റെ പ്രധാനകാരണം. 2003 ലെ വാജ്പേയ് സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് എന്‍ആര്‍സിയും എന്‍പിആറും വന്നതെങ്കിലും, 2010 ല്‍ അത് ആദ്യമായി നടപ്പിലാക്കിയത് യുപിഎ സര്‍ക്കാരാണ്. എന്‍ആര്‍സിയിലേക്ക് നീളുന്ന എന്‍പിആര്‍, ഡിഎന്‍എ പ്രൊഫൈലിംഗ് തുടങ്ങിയ അപകടകരമായ നയങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസായതുകൊണ്ടാണ് ഈ വിഷയത്തില്‍ യുഡിഎഫ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Leader of Opposition Pinarayi Vijayan alleged the Central Government is using the Census to push its NPR agenda. He urged secular forces to resist moves linking citizenship to religion. He also criticized the UDF for staying silent on the issue due to the past actions of the UPA government.

 

---- facebook comment plugin here -----

Latest