Kerala
കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
മലപ്പുറം | കെ എസ് ആര്‍ ടി സി ബസില്‍ സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. വയനാട് ചുണ്ടയില്‍ സ്വദേശി വിനീത് കുമാറാണ് പിടിയിലായത്. കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍നിന്ന് പുലര്‍ച്ചെ കൊണ്ടോട്ടി പോലീസാണ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍വെച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയായ ഇയാശെ കോഴിക്കോട്ടുനിന്ന് പിടികൂടിയത്
Content Highlights: Kondotty police arrested Vineeth Kumar, a native of Wayanad, from Kozhikode KSRTC stand for sexually assaulting a woman on a Palakkad-Kozhikode superfast bus. The arrest was made following a complaint and lookout notice issued by the police after the Friday incident.




