Connect with us

National

'ദ്യശ്യം3' സിനിമ കണ്ടു; 2000 കിലോമീറ്റര്‍ സഞ്ചരിച്ച് പിതാവിനെ കൊലപ്പെടുത്തി മകന്‍

തെളിവുകള്‍ നശിപ്പിച്ചുവെന്ന് കരുതിയ ഇയാള്‍ യാത്രാമധ്യേ ഭാര്യയെ വിളിക്കാന്‍ വേണ്ടി ഫോണ്‍ ഓണ്‍ ചെയ്തതാണ് കുടുങ്ങാന്‍ കാരണമായത്

Published

|

Last Updated

പാറ്റ്‌ന  |   ബോളിവുഡ് ക്രൈം ത്രില്ലര്‍ ചിത്രമായ ‘ദൃശ്യം 3’ കണ്ടതിന് പിറകെ  ബീഹാറില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. സൂറത്തില്‍ വെച്ച് ചിത്രം കണ്ട ഇയാള്‍, അവിടെ നിന്ന് ഏകദേശം 2,000 കിലോമീറ്ററോളം സഞ്ചരിച്ച് ബിഹാറിലെ സമസ്തിപൂരിലുള്ള സ്വന്തം നാട്ടിലെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന 50 കാരനായ പിതാവ് രഘുവീര്‍ സാഹ്നിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു

ജൂലൈ 26-ന് രാത്രി സമസ്തിപൂര്‍ ജില്ലയിലെ ദര്‍വ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ 26 കാരനായ പ്രതി ശിവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയായ ശിവ് ശങ്കറും പിതാവ് രഘുവീര്‍ സാഹ്നിയും തമ്മില്‍ സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സൂറത്തില്‍ നിന്ന് സമസ്തിപൂരില്‍ എത്തി  കൊലപാതകം നടത്തിയ ശേഷം, പോലീസിനെ കബളിപ്പിക്കാനായി ഇയാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും സൂറത്തിലേക്ക് തിരികെ യാത്രയാവുകയും ചെയ്തു. തെളിവുകള്‍ നശിപ്പിച്ചുവെന്ന് കരുതിയ ഇയാള്‍ യാത്രാമധ്യേ ഭാര്യയെ വിളിക്കാന്‍ വേണ്ടി ഫോണ്‍ ഓണ്‍ ചെയ്തതാണ് കുടുങ്ങാന്‍ കാരണമായത്.
ഭാര്യയുമായി നടത്തിയ ഫോണ്‍ കോളിലൂടെ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും, സൂറത്തിലേക്ക് മടങ്ങുന്ന വഴി പൊലീസ് പിടികൂടുകയുമായിരുന്നു.

Content Highlights: Inspired by the film Drishyam, a 26-year-old man traveled 2000 km from Surat to Bihar and murdered his sleeping father over a property dispute. To trick police, he switched off his mobile, but turning it back on to call his wife led to his arrest. Samastipur police took him into custody.

---- facebook comment plugin here -----

Latest