UAE
യു എ ഇയുടെ ഛിന്നഗ്രഹ പര്യവേക്ഷണ പേടകം സജ്ജം; 500 കോടി കിലോമീറ്റർ സഞ്ചരിക്കും
ചരിത്ര നേട്ടം പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
ഏഴ് വ്യത്യസ്ത ഛിന്നഗ്രഹങ്ങളെ അടുത്തറിഞ്ഞ് അവയിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുകയാണ് ബില്യൺ കണക്കിന് കിലോമീറ്ററുകൾ താണ്ടുന്ന ഈ ബഹിരാകാശ യാത്രയുടെ ലക്ഷ്യം. നിലവിൽ 4,400 കോടിയിലധികം ദിർഹം മൂല്യമുള്ളതാണ് യു എ ഇയുടെ ബഹിരാകാശ വിപണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2031 ആകുമ്പോഴേക്കും ഈ മേഖലയിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഇരട്ടിയാക്കാനും ലോകത്തെ ഏറ്റവും മികച്ച പത്ത് ബഹിരാകാശ സമ്പദ്വ്യവസ്ഥകളിൽ ഒന്നായി യു എ ഇയെ മാറ്റാനുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
ശാസ്ത്രീയ ദൗത്യങ്ങൾക്കൊപ്പം മനുഷ്യവിഭവശേഷിയിലും ഗവേഷണത്തിലും ആധുനിക സാങ്കേതികവിദ്യയിലും രാജ്യം നിക്ഷേപം തുടരുമെന്നും ആഗോള ബഹിരാകാശ സാമ്പത്തിക രംഗത്ത് യു എ ഇയുടെ സ്വാധീനം കൂടുതൽ കരുത്തുറ്റതാക്കുമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
Content Highlights:
Sheikh Hamdan announced the completion of the UAE space probe for a historic 5-billion-kilometer Asteroid Belt mission. Designed and built by over 150 Emirati scientists in under two years, it aims to study seven asteroids. The project strengthens the UAE’s 44-billion-Dirham space economy vision.




