Connect with us

National

ഫോം 6 മാറ്റത്തിന് അനുമതി നല്‍കിയിട്ടില്ല, ഗ്യാനേഷ് കുമാറിന്റെ വാദം തള്ളി സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോം 6ല്‍ ആരാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് കോടതി പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹരജിയില്‍ വിശദീകരണം തേടി സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സാധിക്കില്ല. ഹരജിയില്‍ കേസ് തുടരുന്നതിന് മുന്‍പായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ആവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഗ്യാനേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ അദ്ദേഹം ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

പരിഷ്‌കരിച്ച ഫോം 6ന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ യാതൊരുവിധ അവ്യക്തതയും വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഫോം 6ലെ മാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അവകാശവാദം സുപ്രീംകോടതി പൂര്‍ണമായും തള്ളി.

ഫോം 6ല്‍ ആരാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് കോടതി പരിശോധിക്കും. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണം. തെറ്റായ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുമെന്നും കമ്മീഷന്‍ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ഹരജിക്കാര്‍ പ്രധാനമായും കോടതിയില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ സുതാര്യതയില്ല. അധികാര പരിധി കടന്നുള്ള ഇടപെലുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു.

Content Highlights:
The Supreme Court issued a notice to the Election Commission regarding a plea against CEC Gyanesh Kumar. The court refused to order his suspension but demanded a response within ten days regarding changes to Form 6. Chief Justice Surya Kant clarified no approval was given for Form 6 alterations.

 

---- facebook comment plugin here -----

Latest