Kerala
കുമളിയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരുപാടിയുടെ പന്തല്‍ തകര്‍ന്നു വീണു; നാല് പേര്‍ക്ക് പരുക്ക്
മൂന്ന് പോലീസുകാര്‍ക്കും ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനുമാണ് പരുക്കേറ്റത്.
ഇടുക്കി| കുമളിയില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പങ്കെടുത്ത പരുപാടിയുടെ പന്തല്‍ തകര്‍ന്നു വീണ് നാല് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പോലീസുകാര്‍ക്കും ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനുമാണ് പരുക്കേറ്റത്.
പരിപാടി കഴിഞ്ഞ് ആളുകള്‍ എല്ലാവരും പന്തലില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പന്തല്‍ തയ്യാറാക്കിയിരുന്നത് തേക്കടി ബോട്ടിങ്ങിനായി വിനോദസഞ്ചാരികള്‍ ടിക്കറ്റ് എടുക്കാന്‍ വരുന്ന കൗണ്ടറിന് സമീപമുള്ള ഗ്രൗണ്ടില്‍ ആയിരുന്നു.
വനം വന്യ ജീവി സംരക്ഷണ വാരാഘോഷം പരിപാടിക്കായി എത്തിയതാണ് മന്ത്രി. പന്തല്‍ നിര്‍മാണക്കാര്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് വേദി നിര്‍മിച്ചിരിക്കുന്നത്.
Content Highlights:
Four people including three police officers were injured after an event pavilion collapsed in Kumily Idukki. The incident occurred shortly after Forest Minister Shibu Baby John attended a program at the venue. A major tragedy was averted as most attendees had left the pavilion.


