National
'തായ്മാമന്‍ തങ്കമോതിരം' നല്‍കിയില്ല; നഴ്‌സിനേയും മറ്റ് രണ്ട് പേരെയും ചട്ടുകം ഉപയോഗിച്ച് ആക്രമിച്ചു
കുംഭകോണത്തിനടുത്തുള്ള പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
ചെന്നൈ | തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാര്‍ നടപ്പാക്കുന്ന തായ്മാമന്‍ തങ്കമോതിരം പദ്ധതിപ്രകാരം കുഞ്ഞിന് സ്വര്‍ണ മോതിരം നല്‍കിയില്ലെന്ന് ആരോപിച്ച് നഴ്‌സിനു നേരെ ആക്രമണം. കുംഭകോണത്തിനടുത്തുള്ള പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് ആക്രമണമുണ്ടായത്.
സമത്വപുരം സ്വദേശി മദന്‍ ആണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചട്ടുകം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ അലമേലുവിനെയും മറ്റ് രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മദന്റെ ഭാര്യ വനിത അടുത്തിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.സര്‍ക്കാര്‍ പദ്ധതിപ്രകാരം കുഞ്ഞിന് സ്വര്‍ണ മോതിരത്തിന് അര്‍ഹതയുണ്ടായിരുന്നുവെന്നും എന്നാല്‍ മോതിരം നല്‍കുന്നത് അലമേലു നിഷേധിച്ചുവെന്നും ആരോപിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ പട്ടേശ്വരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: A nurse and two others were injured after being attacked with a spatula at a primary health centre near Kumbakonam, Tamil Nadu. The assailant accused the nurse of denying a gold ring due under a government scheme for his newborn baby. Patteeswaram police have launched an investigation.




