Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

വിമാനം റദ്ദാക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Published

|

Last Updated

കോഴിക്കോട്| കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് 6.45ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പേസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ചയും കരിപ്പൂര്‍-ദുബായ് സ്‌പേസ്‌ജെറ്റ് വിമാനം റദ്ദാക്കിയിരുന്നു. ദുബായില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്താതിരുന്നതാണ് സര്‍വീസ് തടസ്സപ്പെടാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനോ, മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാനോ വിമാനക്കമ്പനി അധികൃതര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Content Highlights:
SpiceJet’s 6:45 PM Dubai flight from Karipur airport was cancelled without prior notice leading to strong passenger protests. This marks the second consecutive day of cancellations for the service. Passengers alleged that officials failed to provide updates, accommodation, or basic facilities.

---- facebook comment plugin here -----

Latest