Connect with us

Eduline

വെറ്ററിനറി അലോട്ട്മെന്റ്: സമയക്രമം പരിശോധിക്കാം

വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ് അലോട്ട്മെന്റ് നടത്തുന്നത്.

Published

|

Last Updated

ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻട്രി (ബി വി എസ്‌സി ആൻഡ് എ എച്ച്) പ്രോഗ്രാമിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിന്റെ സമയക്രമം പ്രസിദ്ധീകരിച്ചു. നീറ്റ് യു ജി യോഗ്യത നേടിയവർക്കാണ് അവസരം. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ് അലോട്ട്മെന്റ് നടത്തുന്നത്.

രണ്ട് റെഗുലർ റൗണ്ടുകളും ഒരു സ്‌ട്രേ വേക്കൻസി റൗണ്ടും ഉണ്ടാകും. ഈ മാസം 23ന് രാത്രി 11.55 വരെ ആദ്യഘട്ട അലോട്ട്മെന്റിനായി രജിസ്റ്റർ ചെയ്ത് ചോയ്‌സുകൾ നൽകാം. 25നാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. സീറ്റ് ലഭിക്കുന്നവർ 25നും 31നും ഇടയിൽ കോളജുകളിലെത്തി പ്രവേശനം നേടണം.
1,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗക്കാർക്ക് 900 രൂപയും പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് 500 രൂപയും.

സെപ്തംബർ ഒന്നിനും രണ്ടിനുമാണ് രണ്ടാംഘട്ട അലോട്ട്മെന്റിനുള്ള രജിസ്‌ട്രേഷൻ. ആദ്യഘട്ടത്തിൽ സീറ്റ് ലഭിച്ച് കോളജുകളിൽ പ്രവേശനം നേടിയവർക്ക് വേണമെങ്കിൽ രണ്ടാം ഘട്ടത്തിലും പങ്കെടുക്കാം.

ആദ്യ രണ്ട് റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്തവർക്ക് സെപ്തംബർ ഒന്പത്, പത്ത് തീയതികളിൽ 50,000 രൂപ ഫീസട ടച്ച് സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 25,000 രൂപ. അഖിലേന്ത്യാ ക്വാട്ടയിൽ 858 സീറ്റുകൾ ലഭ്യമാണ്.

കേരളത്തിൽ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളജുകളിൽ യഥാക്രമം 19, 15 സീറ്റുകൾ അഖിലേന്ത്യാ ക്വാട്ട വഴിയാണ് നികത്തുന്നത്. വിശദമായ സീറ്റ് മെട്രിക്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

തമിഴ്‌നാട്ടിൽ ചെന്നൈ, നാമക്കൽ, തഞ്ചാവൂർ, തിരുനെൽവേലി, ഉദുമൽപേട്ട, തേനി, സേലം കോളജുകളിലായി നൂറോളം സീറ്റുകൾ ആൾ ഇന്ത്യ ക്വാട്ടയിലുണ്ട്. കർണാടകയിൽ ബെംഗളൂരു, ബീദർ, ഹാസൻ, ഷിമോഗ, ഗദഗ് കോളജുകളിലായി 68 സീറ്റുകളിലെ പ്രവേശനവും ആൾ ഇന്ത്യ ക്വാട്ടയിലാണ്.

Content Highlights: The Veterinary Council of India has published the All India Quota allotment schedule for the Bachelor of Veterinary Science and Animal Husbandry course. NEET UG qualified candidates can register and submit their choices for the first allotment round until 11:55 PM on August 23. A total of 858 seats across various national veterinary colleges are available under this quota.

---- facebook comment plugin here -----

Latest