Connect with us

Kerala

മിച്ചി മർപ്പുവിന്റെ മരണം; മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും

ആഭ്യന്തര കമ്മിഷനെ കോളജ് നിയോഗിച്ചു.

Published

|

Last Updated

കോതമംഗലം| കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചു. മൂവരും ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളാണ്. പോലീസ് അന്വേഷണത്തിന് പുറമെയാണ് കോളജ് സ്വന്തം നിലയില്‍ അന്വേഷം നടത്തുന്നത്. ആഭ്യന്തര കമ്മിഷനെ കോളജ് നിയോഗിച്ചു.

ഇയര്‍ ബാക്ക് ആയതിനെ തുടര്‍ന്നാണ് മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥി മിചി മാര്‍പ്പു ആത്മഹത്യ ചെയ്ത്.
ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമായിരുന്നു കോളജില്‍ അരങ്ങേറിയിരുന്നത്. 12 ആവശ്യങ്ങള്‍ കൂടി വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിന് മുന്നില്‍ വെച്ചിരുന്നു. ഇതുകൂടി കോളജ് അംഗീകരിച്ചതോടെയാണ് സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് രേഖാമൂലം നല്‍കിയ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം ഈയാഴ്ച തന്നെ ആരംഭിക്കും. സിവില്‍ എച്ച് ഒ ഡി ഉള്‍പ്പെടെ രണ്ടുപേരെ അന്വേഷണം കഴിയുംവരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അരുണാചല്‍ പപ്രദേശ് സ്വദേശിയാണ് ആത്മഹത്യാ ചെയ്ത മിര്‍ച്ചി മര്‍പ്പു.

Content Highlights:
A three member governing board commission was appointed by Kothamangalam MA Engineering College to investigate the suicide of BTech student Michi Marpu. The college initiated the internal probe following intense student protests. Two faculty members were temporarily removed pending inquiry.

---- facebook comment plugin here -----

Latest