Connect with us

Kerala

പോലീസ് തിരയുന്നതിനിടെ കാപ്പാ കേസ് പ്രതി ഊബര്‍ ടാക്‌സി തട്ടിയെടുത്തു രക്ഷപ്പെട്ടു

ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ സുഹൈല്‍ കാര്‍ തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  പോലീസ് തിരയുന്ന കാപ്പ കേസ് പ്രതി ഓട്ടം വിളിച്ച ഊബര്‍ ടാക്സി തട്ടിയെടുത്ത് രക്ഷപ്പെട്ടു. അക്രമക്കേസില്‍ പോലീസ് തിരയുന്ന സുഹൈല്‍ കനിയാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.ചൊവ്വാഴ്ച രാത്രി സുഹൈല്‍ മൂന്നു പേരെ മര്‍ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പൊലീസ് തിരയുന്നതിനിടെയാണ് പ്രതി കാര്‍ തട്ടിയെടുത്തു കടന്നത്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് പ്രതി കാര്‍ ബുക്ക് ചെയ്തത്. പെരുമാതുറ ജംക്ഷനില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വരാനുണ്ടെന്നു പറഞ്ഞ് കാത്തുനിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ സുഹൈല്‍ കാര്‍ തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു.

ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വര്‍ക്കല ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്നു കണ്ടെത്തി. പിന്നീടു നടത്തിയ തിരച്ചിലില്‍ കാര്‍ ചെറിയതുറയില്‍നിന്നു പോലീസ് കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ സുഹൈല്‍ കനിയെ മുന്‍പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഒരുതവണ ആറുമാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.

Content Highlights: A KAAPA case accused named Suhail Kani escaped after stealing an Uber taxi in Thiruvananthapuram while police were searching for him. The incident occurred early Wednesday near Perumathura junction when the driver stepped away. Police later traced the stolen vehicle to Cheriyathura.

 

---- facebook comment plugin here -----

Latest