Connect with us

Kozhikode

സിതായിഷ് മീലാദ് കാമ്പയിന്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

അഡ്വ. പി ടി എ റഹീം എം എല്‍ എയും മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദും ചേര്‍ന്നാണ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

Published

|

Last Updated

ജാമിഉല്‍ ഫുതൂഹ് | മര്‍കസ് നോളജ് സിറ്റിയിലെ മീലാദ് കാമ്പയിന്‍ ‘സിതായിഷ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എയും മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദും ചേര്‍ന്നാണ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തത്. സ്‌നേഹയാത്ര, ഹലാവ മദീന, രിസാലത്തുറസൂല്‍ പ്രഭാഷണം, അല്‍ മൗലിദുല്‍ അക്ബര്‍, സുഹ്ബ തുടങ്ങിയ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുന്നത്.

മീലാദ് കാമ്പയിന്‍ വിളംബരം ചെയ്തുകൊണ്ട് നടത്തുന്ന സ്നേഹയാത്ര വിവിധ സംഘങ്ങളായി 40 ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ രിസാലത്തുര്‍റസൂല്‍ പ്രഭാഷണം രണ്ട് ദിവസങ്ങളിലായി മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. റബിഉല്‍ അവ്വല്‍ 12ന് സുബ്ഹിക്ക് മുമ്പായി ആരംഭിക്കുന്ന അല്‍ മൗലിദുല്‍ അക്ബര്‍ മൗലിദ് സദസ്സിന് പ്രമുഖര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഭക്ഷണ വിതരണവും നടക്കും.

സെപ്തം: 28 മുതല്‍ ജാമിഉല്‍ വെച്ച് നടക്കുന്ന സുഹ്ബ ആത്മീയ ക്യാമ്പില്‍ ലോക പ്രസിദ്ധ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. കാമ്പയിന്‍ പ്രഖ്യാപന സംഗമത്തില്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യപ്രഭാഷണം നടത്തി. ഡോ. സയ്യിദ് നിസാം, അഡ്വ. തന്‍വീര്‍ ഉമര്‍, സി പി ശാഫി സഖാഫി, യഹിയ സഖാഫി എക്കോമൗണ്ട്, അബ്ദുല്‍ കരീം ഹാജി ഖത്വര്‍, ശമീര്‍ അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest