Career Education
സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ 'എജ്യുവേ'; 'സിറാജ് എജ്യുവേ'ഫ്യൂച്ചര്‍ സ്‌കില്‍ കരിയര്‍ സമ്മിറ്റിന് പ്രഖ്യാപനമായി
മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു.
ഈ മാസം 23ന് മലപ്പുറം റോസ് ലോഞ്ചില്‍ നടക്കുന്ന 'സിറാജ് എജ്യുവേ'ഫ്യൂച്ചര്‍ സ്‌കില്‍ കരിയര്‍ സമ്മിറ്റ് ലോഞ്ചിംഗ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു
മലപ്പുറം| മികച്ച തൊഴില്‍ സാധ്യതകളിലും ഉന്നത പഠന മേഖലകളിലും വിദ്യാര്‍ഥികളെ വഴിക്കാട്ടാന്‍ സിറാജ് ദിനപത്രം ഒരുക്കുന്ന ‘സിറാജ് എജ്യുവേ’ഫ്യൂച്ചര്‍ സ്‌കില്‍ കരിയര്‍ സമ്മിറ്റിന് പ്രഖ്യാപനമായി. മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. ഭാവിവാഗ്ധാനങ്ങള്‍ക്ക് അവരുടെ ഭാവി സ്വപ്‌നങ്ങള്‍ക്ക് നിറപകരാന്‍ വിദ്യഭ്യാസ കരിയര്‍ മേഖലയിലെ പ്രശ്‌സതരായ വിസ്ഡം എഡുക്കേഷന്‍ ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യ(വെഫി)യുമായി ചേര്‍ന്നാണ് കേരളത്തിലെ ഏറ്റവും മികച്ച വിദ്യഭ്യാസ കരിയര്‍ എക്‌സപോ ഈ മാസം 23ന് മലപ്പുറം റോസ് ലോഞ്ചില്‍ നടത്തുന്നത്.
വിദ്യാര്‍ഥികള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാനും അത് തുടര്‍ പഠനങ്ങളില്‍ ലക്ഷ്യമാക്കി മുന്നേറാനും അതിലൂടെ ഭാവിയെ പടുത്തുയര്‍ത്താനും ‘സിറാജ് എജ്യുവേ’ഫ്യൂച്ചര്‍ സ്‌കില്‍ കരിയര്‍ സമ്മിറ്റിന് കഴിയട്ടേയെന്ന് പദ്ധതി സമര്‍പ്പിച്ച് കൊണ്ട് സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ആശംസിച്ചു. ഉപരിപഠന മേഖലകളിലും തൊഴില്‍ സാധ്യതകളിലും വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ‘സിറാജ് എജ്യുവേ’ വിദ്യഭ്യാസ കരിയര്‍ മേള സംഘടിപ്പിക്കുന്നത്. ഭാവിയെ പടുത്തയുര്‍ത്താനുള്ള ആശയങ്ങളും അനുഭനങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ആശയം മുന്നോട്ട് വച്ചാണ് ‘എജ്യുവേ’ സംവിധാനിച്ചിട്ടുള്ളത്.
ഉപരിപഠന സാധ്യതകള്‍ മനസ്സിലാക്കാനും അഭിരുചിക്കനുസരിച്ചുള്ള മികച്ച കോഴ്‌സുകള്‍ തെരഞ്ഞടുക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് ‘വെഫി’കരിയര്‍ കൗണ്‍സിലിങ്ങിനായുള്ള വിവിധ സ്റ്റാളുകള്‍ ‘എജ്യുവേ’യില്‍ സംവിധാനിക്കും. ‘വെഫി’ യുടെ 25 ഓളം കരിയര്‍ കൗണ്‍സിലര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ഐക്യു ടെസ്റ്റ്, ആപിറ്റിറ്റിയൂഡ് ടെസ്റ്റ്, സൈക്കോളജിക്കല്‍ കൗണ്‍സിലിങ് എന്നിവയും ഇവിടെ നടക്കും.കൂടാതെ ഉന്നത പഠന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. 45 സ്റ്റാളുകളാണ്് ഇതിനായ ‘എജ്യുവേ’യില്‍ ഒരുക്കുക.
ദേശീയ, അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ എങ്ങിനെ പഠിക്കാം, സ്‌കോളര്‍ഷിപ്പുകള്‍, മികച്ച സാലറിയോടെയുള്ള തൊഴില്‍ മേഖലകള്‍ എന്നിവ പരിചയപ്പെടാനുള്ള അവസരം ഇവിടെ ഒരുക്കും. 23ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മേള നടക്കുക.
‘സിറാജ് എജ്യുവേ’ഫ്യൂച്ചര്‍ സ്‌കില്‍ കരിയര്‍ സമ്മിറ്റ് ലോഞ്ചിംഗ് ചടങ്ങില്‍ സിറാജ് മലപ്പുറം യൂണിറ്റ് മാനേജര്‍ കെ പി ജമാല്‍ കരുളായി അധ്യക്ഷതവഹിച്ചു. ഐ പി എഫ് ലോയേഴ്‌സ് ഫോറം ചെയര്‍മാന്‍ അഡ്വ. മമ്മോക്കര്‍, മഅദിന്‍ അക്കാദമി ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, എം ദുല്‍ഫുഖാറലി സഖാഫി, പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ, മുഷ്താഖ് സഖാഫി, ബദ്റുദ്ധീന്‍ കോഡൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, മുഹമ്മദ് കുട്ടി സഖാഫി പൂങ്ങോട്, മുജീബ് പുള്ളിച്ചോല, ജലീല്‍ കല്ലേങ്ങല്‍പടി, ടി എം ശുഹൈബ്, പി പി മുഹമ്മദ് ആസിഫ് എന്നിവര്‍ പങ്കെടുത്തു.
Content Highlights:
The launch of Siraj Eduway Future Skill Career Summit was conducted by Sayyid Ibrahimul Khalil Al Bukhari at Malappuram Madin Academy to guide students toward better career and education paths. Organized by Siraj Daily in association with the Wisdom Education Foundation of India (WEFI), the mega expo will take place on May 23 at Rose Lounge, Malappuram. The event will feature 45 stalls including career counseling, aptitude tests, and information on national and international university admissions and scholarships.







