Connect with us

Kerala

കേരളത്തിലെ എസ്ഐആര്‍: ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹരജി നല്‍കിയിട്ടുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവരാണ് ഹരജി നല്‍കിയിട്ടുള്ളത്. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

അതേസമയം കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എസ്ഐആര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അതിനാല്‍ കോടതി ഇടപെടലുകള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

Latest