Connect with us

K RAIL PROEST

സില്‍വര്‍ലൈന്‍: പ്രധാനമന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല_ വി മുരളീധരന്‍

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രകൊണ്ടോ, പ്രധാനമന്ത്രിയെ കണ്ടതുകൊണ്ടോ പ്രത്യേകിച്ച് കേന്ദ്രത്തിന്റെ ഒരു ഉറപ്പ് ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ആരോഗ്യകരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കെതിരായി സില്‍വര്‍ ലൈനിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തുടരാനും ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം തകര്‍ക്കാതിരിക്കാനുമാണ്. കെ റെയില്‍ പദ്ധതിയുടെ അപ്രായോഗികതയാണ് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. നോട്ടീസ് കൊടുക്കാതെ കല്ലിടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പേടിയാണെന്നും മുരളീധരന്‍ പറഞ്ഞു. സര്‍വേ നിര്‍ത്തുന്നതില്‍ കാര്യമില്ല, സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.