National
മുഖ്യമന്ത്രി കസേരയില്‍ ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യ, ശേഷം ഡികെ; കര്‍ണാടകയില്‍ സത്യപ്രതിജ്ഞ നാളെയെന്ന് സൂചന
ഡി കെ ശിവകുമാര്‍ രാഹുല്‍ ഗാന്ധിയെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തി

ബെംഗളുരു | കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ അന്തിമ ധാരണയായി . ആദ്യത്തെ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്ന് വരുന്ന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് അവസാനമായി വരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം ഡി കെ ശിവകുമാര്‍ രാഹുല്‍ ഗാന്ധിയെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയിട്ടുണ്ട്.
ഇരുവരും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ഏറെ നിര്‍ണായകമായിരിക്കും. അതേ സമയം പുതിയ മന്ത്രിസഭില്‍ ഡി കെ ശിവകുമാര്‍ ഉണ്ടായിരിക്കില്ലെന്നും സൂചനയുണ്ട്.ഉപമുഖ്യമന്ത്രി പദത്തിലേക്കില്ലെന്ന് ഡി കെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം സംബന്ധിച്ച ഒദ്യോഗക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. സത്യപ്രതിജ്ഞ നാളെ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----