Connect with us

Kerala

പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ വടക്കടത്തുകാവ് പോലീസ് ക്യാമ്പല്‍വച്ചാണ് സംഭവം. കുഞ്ഞുമോന്‍ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാമ്പ് ക്വാട്ടേഴ്‌സില്‍ ആയിരുന്നു താമസം.

ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോന്‍. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest