Connect with us

Kerala

ഏറ്റുമാനൂരില്‍ കടകള്‍ക്ക് തീപിടിച്ചു; വന്‍ നാശനഷ്ടം

കൊച്ചുപുരക്കല്‍ ട്രേഡേഴ്‌സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, പുകയില കട, സല്‍ക്കാര ഹോട്ടല്‍ എന്നിവിടങ്ങളിലാണ് തീ പിടിച്ചത്.

Published

|

Last Updated

ഏറ്റുമാനൂര്‍ | കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ കടകളില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ1.30ഓടെയാണ് തീപിടിത്തമുണ്ടായത്. കൊച്ചുപുരക്കല്‍ ട്രേഡേഴ്‌സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, പുകയില കട, സല്‍ക്കാര ഹോട്ടല്‍ എന്നിവിടങ്ങളിലാണ് തീ പിടിച്ചത്.

കൊച്ചുപുരക്കല്‍ ട്രേഡേഴ്‌സിന്റെ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടര്‍ന്നത്. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. പിന്നീട് സമീപത്തുണ്ടായിരുന്ന കടയിലേക്കും സല്‍ക്കാര ഹോട്ടലിലേക്കും തീ പടരുകയായിരുന്നു.

പുകയില കടയിലെ എല്ലാ വസ്തുക്കളും കത്തിനശിച്ചു. കോട്ടയത്തു നിന്നുമെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബ്യൂട്ടിപാര്‍ലറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.

Latest