Connect with us

maharashtra crisis

ശിവസേനക്കാര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ല: വിമതര്‍ക്ക് മുന്നറിയിപ്പുമായി റാവത്ത്

'ആവശ്യമെങ്കില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും; നിയമത്തിലൂടെയോ, റോഡിലോ ആണ് പോരാട്ടം നടക്കുക'

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം തുടരുന്നതിനിടെ വിമതര്‍ക്ക് ഭീഷണിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശിവസേന പ്രവര്‍ത്തകര്‍ ഇതുവരെ റോഡിലിറങ്ങിയിട്ടില്ലെന്ന് തങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഷിന്‍ഡെ വിഭാഗം മനസ്സിലാക്കണമെന്ന് റാവത്ത് പറഞ്ഞു.നിയമത്തിലൂടെയോ, റോഡിലോ ആണ് ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്നത്. വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കുന്നു.

12 വിമത എം എല്‍ എമാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാമ്. വിമതരുടെ എണ്ണം കടലാസില്‍ മാത്രമാണ്. ശിവസേന വലിയ സമുദ്രമാണ്. അതില്‍ തിരമാലകള്‍ വന്നുപോകുമെന്നും റാവത്ത് പറഞ്ഞു.

 

 

Latest