Connect with us

National

പോലീസ് സ്‌റ്റേഷനില്‍വച്ച് ശിവസേന നേതാവിനെ വെടിവച്ചു; ബി.ജെ.പി എം എല്‍ എ അറസ്റ്റില്‍

കല്യാണിലെ ശിവസേന തലവന്‍ മഹേഷ് ഗെയ്ക്വാദിന് നേരെ ബി.ജെ.പി എം.എല്‍.എ ഗണ്‍പത് ഗെയ്ക്വാദ് ആണ് വെടിയുതിര്‍ത്തത്.

Published

|

Last Updated

താനെ| മഹാരാഷ്ട്രയില്‍ പോലീസ് സ്‌റ്റേഷനില്‍വച്ച് ശിവസേന നേതാവിനെ വെടിവച്ച ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. താനെ ജില്ലയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന നേതാവിനെ വെടിവച്ചത്. കല്യാണിലെ ശിവസേന തലവന്‍ മഹേഷ് ഗെയ്ക്വാദിന് നേരെ ബി.ജെ.പി എം.എല്‍.എ ഗണ്‍പത് ഗെയ്ക്വാദ് ആണ് വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാത്രി ഉല്ലാസ് നഗര്‍ ഏരിയയിലെ ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടറുടെ ചേമ്പറില്‍വച്ചാണ് സംഭവം.

മഹേഷ് ഗെയ്ക്വാദിനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് താനെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ശിവസേന അറിയിച്ചു.

തന്റെ മകനെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതിനിടെയാണ് തോക്ക് ഉപയോഗിച്ചതെന്ന് ഗണ്‍പത് ഗെയ്ക്വാദ് പറഞ്ഞു. വെടിയുതിര്‍ത്തതില്‍ ഖേദമില്ലെന്നും മഹാരാഷ്ട്രയില്‍ കുറ്റവാളികളുടെ രാജ്യം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണപത് ഗെയ്ക്വാദിനെ കൂടാതെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307 (കൊലപാതകശ്രമം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.