Connect with us

Malappuram

ക്ഷണിക സൗകര്യങ്ങളേയും സുഖങ്ങളേയും അതിജയിച്ചാല്‍ മാത്രമേ തിളക്കമുള്ള വിജയം നേടാനാകൂ: കലക്ടർ വി ആർ വിനോദ് ഐ എ എസ്

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സംഘടിപ്പിച്ച ക്യാമ്പസ് അസ്സബ്ലി പുരോഗമിക്കുന്നു

Published

|

Last Updated

കോട്ടക്കൽ | ക്ഷണികമായ സൗകര്യങ്ങളേയും സുഖങ്ങളേയും അതിജയിച്ചാല്‍ മാത്രമേ വിദ്യാർത്ഥികൾക്ക് തിളക്കമുള്ള വിജയമുണ്ടാവുകയുള്ളൂവെന്നും, നമ്മൾ നമ്മളെ മനസ്സിലാക്കി കഴിവുകൾ തിരിച്ചറിയുമ്പോഴാണ് വിദ്യാർത്ഥിത്വം സമ്പന്നമാകുന്നതെന്നും ജില്ലാ കലക്ടർ വി ആർ വിനോദ് ഐ എ എസ്. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സംഘടിപ്പിച്ച ക്യാമ്പസ് അസ്സബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ധേഹം.

കൃത്യമായ ലക്ഷ്യമുണ്ടാകുമ്പോഴാണ് മുന്നോട്ടുള്ള ഗമനത്തിന് തടസ്സമില്ലാത്ത പ്രേരണ ശക്തിയുണ്ടാവുക. നാളെയുടെ വാക്താക്കളായി വളർന്ന് വരേണ്ട യുവതലമുറ സമൂഹത്തിന് നൽകേണ്ടതായി ഒരുപാട് കാര്യങ്ങളുണ്ട്. ക്ഷണികമായ കാര്യങ്ങളിൽ സമയം കളയാതെ ആത്യന്തിക വിജയത്തിന് മുതൽ കൂട്ടാവുന്ന കാര്യങ്ങളിലാണ് വിദ്യാർത്ഥികൾ സമയം ചെലവഴിക്കേണ്ടതെന്നും കലക്ടർ പറഞ്ഞു.

നിര്‍മാണാത്മകമായ കാര്യങ്ങളിൽ ഇടപെടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സഹജീവി സ്നേഹമുണ്ടാവണം. ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് താങ്ങാവണം , സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന സമയം പരിമിതമാക്കണം , വലിയ ലക്ഷ്യങ്ങൾ പേടിച്ച് അതിൽ നിന്ന് തിരിഞ്ഞ് കളയുന്നത് നാം നമ്മോട് തന്നെ ചെയ്യുന്ന വഞ്ചനയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

എസ്.എസ്. എഫ് മലപ്പുറം വെസ്റ്റ് പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെകട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല, സഈദ് സകരിയ,ജാഫർ ഷാമിൽ ഇർഫാനി സംസാരിച്ചു.

തെന്നല സി എം മർകസിൽ വെച്ചു നടക്കുന്ന കാമ്പസ് അസംബ്ലിയിൽ ജില്ലയിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ‘പ്രഭാതത്തിന്റെ സൗന്ദര്യം’ സെഷനിൽ എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി സ്വാദിഖ് വെളിമുക്ക്, പൂക്കളും ശലഭങ്ങളും സെഷനിൽ എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി ജാബിർ നെരോത്ത് സംസാരിച്ചു.

‘ആറ്റലായൊരു അഷ്റഫുന്നബി’ സെഷനിൽ അലി ബാഖവി ആറ്റുംപുറം, ‘ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം’ സെഷനിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രെട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ വിദ്യാർത്ഥികളോട് സംവദിച്ചു. ‘സംരഭകത്വം’ സെഷനിൽ സംരംഭകൻ ഷംസുദ്ധീൻ നെല്ലറ, ‘വിദ്യാർത്ഥി രാഷ്ട്രീയം അപഭ്രംഷങ്ങൾ’ സെഷനിൽ പ്രമോദ് പ്രസാദ്, പങ്കെടുത്തു.

ആദർശം , കരിയർ, അതിജീവനം, ഫൈൻ ട്യൂൺ തുടങ്ങി വിവിധ സെഷനുകളിൽ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, എസ് എസ് എഫ് കേരള പ്രെസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി, സെക്രെട്ടറിമാരായ അനസ് അമാനി, ഡോ നിയാസ്, സ്വാബിർ സഖാഫി, ഡോ അബൂബക്കർ, സിദ്ധീഖ് അലി, അഫ്സൽ സഖാഫി ചെറുമോത്ത് സംസാരിച്ചു. വിദ്യാർത്ഥി റാലിക്ക് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി.