Kerala
ഷാന്‍ വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
ആലപ്പുഴ | എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകനും ചേര്‍ത്തല സ്വദേശിയുമായ സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയതിലും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഷാനിനെ ആര്‍ എസ് എസ് നേതാക്കളുടെ അറിവോടെ കൊല ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.







