Kerala
മുമ്പ് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ പാറയിടിഞ്ഞ് ഗൃഹനാഥന് മരിച്ചു
കട്ടപ്പന കടമാക്കുഴിയിലാണ് പാറ ഇടിഞ്ഞ് വീണ് തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ മരിച്ചത്
ഇടുക്കി | നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായ ഭൂമിയില്‍ പാറയിടിഞ്ഞുവീണ് ഗൃഹനാഥന് മരിച്ചു. കട്ടപ്പന കടമാക്കുഴിയിലാണ് പാറ ഇടിഞ്ഞ് വീണ് തോട്ടം ഉടമ ബെന്നി പുരയിടത്തില്‍ മരിച്ചത്.
ഏലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ ജോലിയ്ക്കായി ഭാര്യയ്ക്കൊപ്പം എത്തിയതായിരുന്നു ബെന്നി. ഇതിനിടെയാണ് വലിയ പാറക്കൂട്ടം മലമുകളില്‍ നിന്ന് ഇടിഞ്ഞ് താഴേക്ക് പതിച്ചത്.
മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ മേഖലയില്‍ പാറ ഉരുണ്ടു വരുന്നത് കണ്ട് ഓടിമാറാന്‍ ബെന്നി ശ്രമിച്ചെങ്കിലും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ബെന്നിയെ ഏറെ ശ്രമകരമായാണ് പാറയ്ക്കടിയില്‍ നിന്ന് പുറത്തെടുത്തത്. സ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നത് പോലീസ് നിയന്ത്രിച്ചു. ഇനിയും പാറയിടിയാന് സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Plantation owner Benny Purayidathil died after a massive boulder fell on him in Kattappana, Idukki. The tragedy occurred while he was working with his wife in a cardamom estate located in a landslide-hit zone. Police have restricted entry to the area due to the risk of further rockfalls.


