Connect with us

National

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

വിദേശത്തായിരുന്നതിനാലാണ് കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ വന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് തരൂര്‍ സത്യവാചകം ചൊല്ലിയത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സത്യപ്രതിജ്ഞക്കായി വിളിച്ചിട്ടും ശശി തരൂര്‍ ഹാജരായിരുന്നില്ല. വിദേശത്തായിരുന്നതിനാലാണ് കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതെ വന്നത്.

ബുധനാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പും സത്യപ്രതിജ്ഞ ചെയ്യാന്‍ ശശി തരൂരിന് അവസരമുണ്ടായിരുന്നു.എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പാര്‍ലമെന്റില്‍ സമയത്ത് എത്താന്‍ കഴിയാതെ വന്നതോടെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വന്നത്.

---- facebook comment plugin here -----

Latest