sharjah ramasan festival
ഷാർജ റമസാൻ ഫെസ്റ്റിവൽ ആരംഭിച്ചു
വിശുദ്ധ മാസത്തിൽ ബ്രാൻഡുകൾക്ക് 75% വരെ കിഴിവ്

ഷാർജ | ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് 32-ാമത് ഷാർജ റമസാൻ ഫെസ്റ്റിവലിന് തുടക്കമിട്ടു. റീട്ടെയിൽ മേഖലക്ക് അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള അടിത്തറ ഒരുക്കുകയും ഉപഭോക്താക്കൾക്ക് ആഗോള ബ്രാൻഡുകൾ ലഭ്യമാക്കുകയുമാണ് ഉദ്ദേശ്യം. 33 ദിവസത്തെ പരിപാടിയിൽ നിരവധി ഷോപ്പിംഗ് സെന്ററുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പങ്കെടുക്കുന്നുണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്കും ബ്രാൻഡുകൾക്കും 75% വരെ കിഴിവ് ലഭ്യമാകും.
വിശുദ്ധ മാസത്തിൽ ഇമാറാത്തി പൈതൃകം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി സാംസ്കാരിക, മത, വിനോദ പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ പതിപ്പ്. ആഗോള ടൂറിസം, ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഷാർജയുടെ പദവി ഉയർത്തുന്നതാണ് റമസാൻ ഫെസ്റ്റിവൽ എന്ന് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി പറഞ്ഞു. വ്യാപാര സമൂഹത്തെ പിന്തുണക്കുന്നതിലും വ്യവസായ സംരംഭകരെ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും അനുയോജ്യമായ പദ്ധതിയാണിത്.
ചില്ലറ വിൽപ്പനയും മറ്റ് അനുബന്ധ മേഖലകളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എല്ലാ കുടുംബാംഗങ്ങൾക്കും അനുയോജ്യമായ പരിപാടികൾ ഒരുക്കി ജനപങ്കാളിത്തം വർധിപ്പിക്കുമെന്നും ഫെസ്റ്റിവലിന്റെ ജനറൽ കോർഡിനേറ്റർ ഇബ്രാഹിം റാശിദ് അൽ ജർവാൻ പറഞ്ഞു.
---- facebook comment plugin here -----