Connect with us

Kerala

ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണം; കോടതിയില്‍ അപേക്ഷ നല്‍കി എന്‍ ഐ എ

ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു

Published

|

Last Updated

കോഴിക്കോട്  \ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ. ഷാരൂഖിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

അതേ സമയം ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. റെയില്‍വെ സ്റ്റേഷനിലും പെട്രോള്‍ വാങ്ങിയ പമ്പിലും ഉള്‍പ്പടെയാണ് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതല്‍ ദിവസം ഷാറൂഖിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്.

മൂന്ന് പേരുടെ മരണത്തിന് കാരണമായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു.